മിസോറാം ഗവര്‍ണര്‍ പി ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറാക്കി; ത്രിപുര, ജാര്‍ഖണ്ഡ്, ഹരിയാന ഗവര്‍ണര്‍മാര്‍ക്കും മാറ്റം

Update: 2021-07-06 07:16 GMT

ന്യൂഡല്‍ഹി: ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനും നിലവില്‍ മിസോറാം ഗവര്‍ണറുമായ പി ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഹരിയാന, ജാര്‍ഖണ്ഡ്, ത്രിപുര ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായന്‍ ആര്യയെ ത്രിപുര ഗവര്‍ണറായി മാറ്റിനിയമിച്ചു. ത്രിപുര ഗവര്‍ണര്‍ രമേശ് ബെയ്‌സ് ജാര്‍ഖണ്ഡ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്‍ഡാറു ദത്താത്രേയയെ ഹരിയാന ഗവര്‍ണറുമായി മാറ്റി നിയമിച്ചു.

Tags:    

Similar News