പ്രതിപക്ഷ ആവശ്യം തള്ളി; എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടിയാക്കി കുറച്ചു
വെട്ടിക്കുറച്ച തുക കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടിയോക്കി കുറച്ചു. വെട്ടിക്കുറച്ച തുക കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ 560 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും. നേരത്തെ ഭരണപക്ഷം ഈ ആവശ്യം മുന്നോട്ട് വച്ചപ്പോള്‍, ആലോചിച്ച ശേഷം തീരുമാനിക്കാം എന്നാണ് പ്രതിപക്ഷം പറഞ്ഞിരുന്നത്. എന്നാല്‍, അത് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.
അതോടൊപ്പം, സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രിയെ നിയമസഭയെ അറിയിച്ചു.