തമിഴകം പിടിക്കാന്‍ തന്ത്രമൊരുക്കി മോദി: ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന് എംജിആറിന്റെ പേരുനല്‍കും
കാഞ്ചീപുരം: തിരഞ്ഞെടുപ്പില്‍ തമിഴകം പിടിക്കാന്‍ തന്ത്രമൊരുക്കി പ്രധാനമന്ത്രി മോദി. ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയശേഷം തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയിലാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രന്റെ (എംജിആര്‍) പേര് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴിലും നല്‍കുന്നകാര്യം ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചീപുരത്തിനടുത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം തുടങ്ങിയവര്‍ പങ്കെടുത്തു.