വീണ്ടും പ്രധാനമന്ത്രിയാകാന്‍ മോദി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു; കനയ്യ കുമാര്‍

Update: 2019-02-14 10:57 GMT

അലഹബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്ന് മുന്നോടിയായി വീണ്ടും ഒന്നമനായി അധികാരത്തിലെത്താന്‍ മോദി കള്ളം പ്രചരിപ്പിക്കുകയാണെന്ന് കനയ്യ ആരോപിച്ചു. പ്രധാനമന്ത്രി പദവിലെത്തുന്നതിന് വേണ്ടി മോദി ഒന്നിന് പുറകെ ഒന്നായി നുണകള്‍ പ്രചരിപ്പിക്കുകയാണന്ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കവയാണ് കനയ്യ കുമാര്‍ പറഞ്ഞത്.

മോദിയുടെ പ്രവൃത്തികള്‍ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചെന്നും ഭരണകാലത്ത് മോദി എന്തു നേട്ടമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കനയ്യ ചോദിച്ചു. ചടങ്ങില്‍ കനയ്യക്ക് പുറമേ ദലിത് പ്രവര്‍ത്തകനും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും പങ്കെടുത്തു.

ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച് രാമക്ഷേത്ര പ്രശ്‌നം ഉന്നയിച്ചുകൊണ്ട് തൊഴിലില്ലായ്മ പോലുള്ള പ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞു.ജനങ്ങള്‍ക്ക് ക്ഷേത്രങ്ങളും മസ്ജിദുകളും പടുത്തുയര്‍ത്താനുള്ള അധികാരികളെയല്ലാ വേണ്ടത് മറിച്ച് തൊഴിലുകള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും സൃഷ്ടിക്കുന്നവരെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News