
പത്തനംതിട്ട: സിനിമാ നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലിസുകാരനെ സ്ഥലം മാറ്റി. തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി സുനില്‍ കൃഷ്ണനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. മോഹന്‍ലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദര്‍ശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്.