ന്യൂഡല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരന് തസ്സാദുഖ് ഹുസൈന് മുഫ്തിക്കെതിരേ ഇ ഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇ ഡി കേസെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ഓഫിസില്‍ ഹാജരാകാന്‍ തസ്സാദുഖിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണെന്ന് ഇ ഡി വിശദീകരിച്ചു.
കശ്മീരിലെ ചില ബിസിനസ്സുകാരില്‍ നിന്ന് തസ്സാദുഖിന് പണം ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് വിളിപ്പിച്ചതെന്നും ഇ ഡി പറയുന്നു.
സമാനമായ മറ്റൊരു കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി മെഹ്ബൂബ മുഫ്തിയെയും ചോദ്യം ചെയ്തിരുന്നു.