മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്, പരിചയം ഡോക്ടറെന്ന നിലയില്‍; ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസെന്നും കെ സുധാകരന്‍

അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് ആരോപണത്തിന് പിന്നില്‍

Update: 2021-09-27 11:14 GMT

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. വീട്ടില്‍ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടും. ഗൂഢാലോചനകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ആണോ എന്ന് സംശയിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. 

മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പരിചയമുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. എത്ര തവണ വീട്ടില്‍ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ല. തന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നല്‍കിയ വ്യക്തിയെ അറിയില്ല. അയാള്‍ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല. അങ്ങനെ ഒരു ഡിസ്‌ക്കഷന്‍ മോന്‍സന്റെ വീട്ടില്‍ വെച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഈ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് സംശയം.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്. 2018ല്‍ താന്‍ പാര്‍ലമെന്റ് അംഗം പോലുമല്ല. ഫിനാന്‍സ് കമ്മറ്റിയില്‍ ഇതുവരെ അംഗവുമായിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നത്. 2018 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇത് പൊതു രേഖയാണ്. തനിക്കെതിരെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് ഈ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News