സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; ശനിയാഴ്ച പ്രവൃത്തി ദിനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കും. ശനിയാഴ്ച എല്ലാ സേനങ്ങളും ലഭ്യമാക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് പുനരാരംഭിക്കും. കാര്‍ഡുപയോഗിച്ചാണ് പഞ്ചിങ്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പഞ്ചിങ്ങാണ് പുനരാരംഭിക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന.
നാളത്തെ കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.