എംഡിഎംഎയുമായി യുവതി പിടിയിലായ സംഭവം; മെഡിക്കല്‍ പരിശോധനയില്‍ കൂടുതല്‍ എംഡിഎംഎ കണ്ടെടുത്തു

Update: 2025-03-22 03:42 GMT
എംഡിഎംഎയുമായി യുവതി പിടിയിലായ സംഭവം; മെഡിക്കല്‍ പരിശോധനയില്‍ കൂടുതല്‍ എംഡിഎംഎ കണ്ടെടുത്തു

കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. അഞ്ചാലമൂട് സ്വദേശി അനില രവീന്ദ്രനെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് എംഡിഎം എ കണ്ടെത്തിയത്. 46 ഗ്രാം എംഡിഎംഎയാണ് സ്വകാര്യഭാഗത്തു നിന്ന് കണ്ടെത്തിയത്. യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരില്‍നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവര്‍ അറസ്റ്റില്‍ ആയിരുന്നു.

Similar News