
ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ എംപിമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ 10.30 വരെ പാര്‍ലമെന്റ് കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് റൂമിലാണ് യോഗം നടക്കുക. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എംപിമാരുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിക്കും. നിയമഭേദഗതിയിലെ വിവിധ വ്യവസ്ഥകളെ കുറിച്ച് വിശദീകരിക്കും. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് യോഗമെന്ന് സൂചനയുണ്ട്.