ഫലസ്തീന്‍ അനുകൂല നിലപാട് എടുത്ത വിദ്യാര്‍ഥിനിയെ യുഎസ് അധികൃതര്‍ തടങ്കലിലാക്കി (വീഡിയോ)

Update: 2025-03-27 04:05 GMT
ഫലസ്തീന്‍ അനുകൂല നിലപാട് എടുത്ത വിദ്യാര്‍ഥിനിയെ യുഎസ് അധികൃതര്‍ തടങ്കലിലാക്കി (വീഡിയോ)

വാഷിങ്ടണ്‍: ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയ തുര്‍ക്കിയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയെ യുഎസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ റുമൈസ ഓസ്ടര്‍ക്കാണ് കസ്റ്റഡിയില്‍ ഉള്ളത്. മസാച്ചുസെറ്റ്‌സിലെ സോമര്‍വില്ലെയിലുള്ള വീട്ടില്‍നിന്ന് സുഹൃത്തുക്കളോടൊപ്പം നോമ്പ് തുറക്കാന്‍ പോകുമ്പോഴാണ് റുമൈസയെ കസ്റ്റഡിയിലെടുത്തത്. തെക്കന്‍ ലൂയിസിയാനയിലെ തടങ്കല്‍ കേന്ദ്രത്തിലാണ് റുമൈസയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ വിദ്യാര്‍ഥി വിസ റദ്ദാക്കിയിട്ടുണ്ട്.


Similar News