അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
മൂരാട് ആലയാറില്‍ പരേതനായ പവിത്രന്റെ ഭാര്യ ലളിത (62), മകന്‍ അരുണ്‍ (34) എന്നിവരാണ് വീട്ടില്‍ തൂങ്ങി മരിച്ചത്
പയ്യോളി: അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂരാട് ആലയാറില്‍ പരേതനായ പവിത്രന്റെ ഭാര്യ ലളിത (62), മകന്‍ അരുണ്‍ (34) എന്നിവരാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കത്തുമായി പോസ്റ്റുമാന്‍ വീട്ടില്‍ എത്തിയതോടെയാണ് സംഭവം അറിയുന്നത്. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതോടെ അയല്‍വാസികള്‍ എത്തി പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ആണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പത്ത് വര്‍ഷമായി അര്‍ബുധ രോഗത്താല്‍ ചികിത്സയിലായിരുന്നു ലളിത. ഇവര്‍ക്ക് വിപിന്‍ എന്ന മറ്റൊരു മകന്‍ കൂടിയുണ്ട്. സഹോദരങ്ങള്‍: ബാബു, രഞ്ജിത്ത്, പ്രേമി, അനിത