എംപി അമൃത്പാല്‍ സിങിന്റെ വസതികളില്‍ എന്‍ഐഎ റെയ്ഡ്

Update: 2024-09-13 11:36 GMT

ചണ്ഡീഗഡ്: എംപി അമൃത്പാല്‍ സിങിന്റെ വസതിയില്‍ എന്‍ഐഎ റെയ്ഡ്. പഞ്ചാബിലെ നാല് ജില്ലകളായ മോഗ, ജലന്ധര്‍, ഗുരുദാസ്പൂര്‍, അമൃത്സര്‍ എന്നീ ജില്ലകളിലാണ് റെയ്ഡ് നടന്നത്. 2023 മാര്‍ച്ചില്‍ കാനഡയിലെ ഒട്ടാവയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിന്റെ പേരിലാണ് റെയ്ഡ്. ഈ ആക്രമണം നടന്നത് ഖലിസ്ഥാന്‍ വാദികളുടെ അറിവോടെയാണെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. ഇന്ന് രാവിലെ ഒമ്പത് മുതലാണ് റെയ്ഡ് നടന്നത്. 2024 ലോക്‌സഭാ തിരഞ്ഞടുപ്പില്‍ പഞ്ചാബിലെ ഖാദൂര്‍സാഹിബില്‍ നിന്നാണ് അമൃത്പാല്‍ സിങ് വിജയിച്ചത്. എന്നാല്‍ ഈ സമയം അമൃത്പാല്‍ ജയിലിലായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനായി കോടതി അമൃത്പാലിന് പരോള്‍ നല്‍കി. സത്യപ്രതിജ്ഞയ്ക്കുവേണ്ടി നാല് ദിവസത്തെ പരോളാണ് എന്‍ഐഎ നല്‍കിയത്. എന്നല്‍ ഡല്‍ഹിയുടെ പ്രാദേശിക അധികാരപരിധി വിട്ടുപോവരുതെന്നും കോടതി അറിയിച്ചിരുന്നു. 2023 മാര്‍ച്ച് 18 മുതല്‍ അമൃത്പാല്‍സിങും അനുയായികളും ഒളിവിലായിരുന്നു. തുടര്‍ന്ന് നടന്ന പോലിസ് അന്വേഷണത്തില്‍ അമൃത്പാല്‍സിങിനെ അറസ്റ്റ് ചെയ്തു. അജ്‌നാന പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളാണ് പോലിസ് അമൃത്പാല്‍സിങിനെതിരേ ചുമത്തിയത്.

Tags:    

Similar News