മുഹറഖ് മലയാളിസമാജം അഹ്‌ലന്‍ പോന്നോണം ആഘോഷം സെപ്റ്റംബര്‍ 9ന്

Update: 2022-09-02 10:32 GMT

മുഹറഖ്: മുഹറഖ് മലയാളി സമാജം ഓണാഘോഷമായ 'അഹ്‌ലന്‍ പോന്നോണം സീസണ്‍ 3' സെപ്തംബറില്‍ നടക്കും. കലാപരിപാടികള്‍ അടക്കമുള്ള ആഘോഷങ്ങള്‍ മുഹറഖ് സായ്യാനി ഹാളിലാണ് അരങ്ങേറുക.

വടംവലിമത്സരം, പായസമത്സരം തുടങ്ങി വിവിധ മത്സരങ്ങള്‍ ഉള്‍പ്പടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂര്‍, സെക്രട്ടറി രജീഷ് പിസി എന്നിവര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 9ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ നിരവധി കലാപരിപാടികള്‍ അരങ്ങേറും. എംഎംഎസ് സര്‍ഗവേദി, എംഎംഎസ് വനിതാവേദി, എംഎംഎസ് മഞ്ചാടി ബാലവേദി തുടങ്ങിയവയിലെ അംഗങ്ങളുടെ കലാപരിപാടികളും ഒപ്പം സഹൃദയ പയ്യന്നൂര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും എംസിഎംഎ ടീം അവതരിപ്പിക്കുന്ന കൈമുട്ടിപ്പാട്ടുമുണ്ടാകും.

സ്വദേശി പൗരപ്രമുഖരെക്കൂടാതെ പ്രവാസ മേഖലയിലെ വിവിധ സാമൂഹിക സംഘടന നേതാക്കളും പങ്കെടുക്കും. അഹ്‌ലന്‍ പോന്നോണം സീസണ്‍ 3 നടത്തിപ്പിനായി സ്ഥാപക പ്രസിഡന്റ് അനസ് റഹീം ജനറല്‍ കണ്‍വീനറായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Tags:    

Similar News