ലോക്ക്ഡൗണ്‍ നേട്ടമാക്കി മുകേഷ് അംബാനി; റിലയന്‍സ് സമ്പൂര്‍ണ കടരഹിത കമ്പനി: സമാഹരിച്ചത് 53,124.20 കോടി

Update: 2020-06-19 10:13 GMT

ന്യൂഡല്‍ഹി: റിലയന്‍സിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. ലോകമാകെ കൊവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് ദുരിതം അനുഭവിക്കുമ്പോള്‍ വെറും 58 ദിവസംകൊണ്ട് 1,68,818 കോടി സമാഹരിച്ചാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്. 

2020 മാര്‍ച്ച് 31 വരെ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ അറ്റ കടം 161,035 കോടിയായിരുന്നു. വെറും 18 മാസത്തിനുള്ളില്‍ പൂജ്യമായി കുറയ്ക്കുമെന്ന് ആഗസ്തില്‍ ഓഹരി ഉടമകളോട് പ്രതിജ്ഞ ചെയ്തിരുന്നു. ജിയോയിലെ നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച 115,693.95 കോടി ഉള്‍പ്പടെ 58 ദിവസത്തിനുള്ളില്‍ 168,818 കോടിയും അവകാശ ഓഹരി വില്‍പനയില്‍ നിന്ന് 53,124.20 കോടിയും റിലന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സമാഹരിച്ചു. പെട്രോറീട്ടെയില്‍ ഓഹരി വില്‍പ്പനയ്‌ക്കൊപ്പം മൊത്തം ഫണ്ട് ശേഖരണം 1.75 ലക്ഷം കോടിയിലധികമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 

രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പടെ ചുരുങ്ങിയ കാലയളവില്‍ ഒരു കമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍, മുബടാല, എഡിഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ എന്നിവര്‍ക്ക് ഇപ്പോള്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 24.7 ശതമാനം ഓഹരി ഉടമകളുണ്ട്. ഭാവിയിലെ നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും വലിയ പരമാധികാര സ്വത്ത് ഫണ്ടുകളിലൊന്നായ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട്, ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ജിയോ പ്ലാറ്റ്‌ഫോമുകള്‍ക്കായി 11,367 കോടി നിക്ഷേപിക്കുമെന്ന് പറയപ്പെടുന്നു. 



Tags:    

Similar News