മുകേഷ് അംബാനിക്ക് മുസ് ലിം പേരില്‍ വധഭീഷണി; പ്രതിയായ ഹിന്ദു ജ്വല്ലറി ഉടമ ഒളിവില്‍

Update: 2022-08-15 14:22 GMT

മുംബൈ: വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് മുസ് ലിം പേരില്‍ ഭീഷണി മുഴക്കിയത് ഹിന്ദു ജ്വല്ലറി ഉടമയെന്ന് മുംബൈ പോലിസ്. അഫ്‌സല്‍ എന്ന പേരില്‍ വധഭീഷണി മുഴക്കിയ ഇയാള്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു ഔമിക് എന്ന ഹിന്ദുവാണെന്നാണ് പോലിസ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ ഇയാള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് എട്ട് തവണയാണ് ഫോണില്‍ വിളിച്ചത്.

സൗത്ത് മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ഹോസ്പിറ്റലിലെ നമ്പറില്‍ രാവിലെ പത്തരയോടെയാണ് ആദ്യ സന്ദേശം എത്തിയത്. ആഗസ്ത് 15ന് കൊലപ്പെടുത്തുമെന്നും തന്റെ പേര് അഫ്‌സല്‍ എന്നാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഒരു സന്ദേശത്തില്‍ ധിരുബായി അംബാനിയുടെ പേരും ഉപയോഗിച്ചു.

ദഹിസര്‍ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനല്‍ രേഖകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. ഐപിസി 506(2) പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തതായി ഡിസിപി നിലോത്പാല്‍ പറഞ്ഞു.

പോലിസ് പ്രതിയെ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ്‌യുവി മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പിന്നീട് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലരെ അറസ്റ്റ് ചെയ്തു.

Tags:    

Similar News