മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കില്ല; നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കും

Update: 2024-08-27 05:11 GMT

തിരുവനന്തപുരം: ആരോപണ വിധേയനായ നടന്‍ മുകേഷനെ കൈവിടാതെ സിപിഎം. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നീക്കം. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല. മുകേഷ് എംഎല്‍ല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ലൈംഗികാരോപണം നേരിടുന്ന മുകേഷിന്റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്തി ചേര്‍ത്തുപിടിക്കാനാണ് തീരുമാനം.

സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രതിഷേധം കൂടി ശക്തമായതോടെ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചര്‍ച്ചയായത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.




Tags:    

Similar News