മുലായംസിങ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്ക്

Update: 2022-01-19 16:38 GMT

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ സമാജ് വാദിപാര്‍ട്ടിയിലേക്ക് പോകുന്നതിനിടയില്‍ മുലായം സിങ്ങിന്റെ കുടുംബത്തിലെ ഒരംഗം ബിജെപിയിലേക്ക്. മുലായംസിങ്ങിന്റെ രണ്ടാം ഭാര്യയിലെ മകന്റെ ഭാര്യ അപര്‍ണ യാദവാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളാണ് താന്‍ ബിജെപിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു.

യുപി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും ബിജെപി മേധാവി സ്വതന്ത്രദേവ് സിങ്ങിന്റെയും സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

രാജ്യത്തിന്റെ വികാസമാണ് തന്റെ എന്നത്തേയും ആദ്യ മുന്‍ഗണനയെന്ന് അവര്‍ പറഞ്ഞു.

മുലായംസിങ് യാദവിന്റെ രണ്ടാം ഭാര്യയിലെ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. ആദ്യ ഭാര്യയിലെ മകനാണ് അഖിലേഷ് യാദവ്.

അഖിലേഷ് യാദവ് യുപിയില്‍ പാര്‍ട്ടിയുടെ പിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതുപോലൊരു കൊഴിഞ്ഞുപോക്ക് രാഷ്ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.  

Tags:    

Similar News