മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറന്നു; വീടുകളില്‍ വെള്ളം കയറി
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം രാത്രിയില്‍ മുന്നറിയിപ്പില്ലാതെ തുറന്നു. എട്ട് ഷട്ടറുകളാണ് തുറന്നത്. പലര്‍ച്ച മൂന്ന് മണിയോടെ വെള്ളം തുറന്നുവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും പല വീടുകളിലും വെള്ളം കയറുകയും ചെയ്തു.
മല്ലപ്പെരിയാര്‍ ഡാമിലെ ജല നിരപ്പ് 142 അടിയായിട്ടുണ്ട്.
കടത്തിക്കാട്, മഞ്ചുമല മേഖലയിലെ വീടുകളാണ് വെള്ളത്തിലായത്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാതെ തുറന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജലനിരപ്പ് 142 അടിയായതില്‍ തമിഴ്‌നാട്ടിലെ ചില എംഎല്‍എമാരുടെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ നടന്നതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതില്‍ പ്രതിഷേധമറിയിക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഡാം തുറന്നത്.