കാബൂളിലെ സ്‌കൂളുകളില്‍ ചാവേറാക്രമണം;ആറ് പേര്‍ കൊല്ലപ്പെട്ടു,നിരവധിപ്പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ കാബൂളിലെ അബ്ദുള്‍ റഹിം ഷാഹിദ് ഹൈ സ്‌കൂള്‍, മുംതാസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്

Update: 2022-04-19 08:16 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകളില്‍ ചാവേര്‍ ആക്രമണം. മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പടിഞ്ഞാറന്‍ കാബൂളിലെ അബ്ദുള്‍ റഹിം ഷാഹിദ് ഹൈ സ്‌കൂള്‍, മുംതാസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികള്‍ ക്ലാസ് വിട്ടുപോകുമ്പോഴായിരുന്നു സംഭവം.മുംതാസ് സ്‌കൂളിലാണ് ആദ്യ സ്‌ഫോടനം നടന്നത്. പിന്നാലെ അബ്ദുള്‍ റഹീം ഷാഹിദ് സ്‌കൂളിലും സ്‌ഫോടനം നടന്നു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥികളുണ്ടോയെന്നത് വ്യക്തമായിട്ടില്ല.

കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. അബ്ദുള്‍ റഹീം സ്‌കൂളിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന സമയത്ത് കുട്ടികളുടെ വലിയ കൂട്ടം ഇവിടെയുണ്ടായിരുന്നതായി അഫ്ഗാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും  ഏറ്റെടുത്തിട്ടില്ല.

Tags:    

Similar News