ഇറാഖ് വ്യോമത്താവളത്തിന് നേരെ ആക്രമണം; രണ്ടു സൈനികര്‍ക്ക് പരിക്ക്

യുഎസ് കോണ്‍ട്രാക്ടേഴ്‌സ് താമസിക്കുന്ന താവള മേഖലയില്‍ കാതുഷ്യ റോക്കറ്റുകള്‍ പതിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2021-04-19 10:34 GMT

ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിന് വടക്കുള്ള ബലദിലെ സൈനിക വ്യോമത്താവളത്തിനുനേരെ വ്യോമാക്രമണം ഉണ്ടായതായും തങ്ങളുടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റതായും ഇറാഖി സൈന്യം അറിയിച്ചു. അഞ്ചോളം റോക്കറ്റുകള്‍ പതിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് കോണ്‍ട്രാക്ടേഴ്‌സ് താമസിക്കുന്ന താവള മേഖലയില്‍ കാതുഷ്യ റോക്കറ്റുകള്‍ പതിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഞായറാഴ്ചയിലെ ആക്രമണത്തില്‍ ഒരു വിഭാഗവും അവകാശവാദമായി രംഗത്തുവന്നിട്ടില്ല. എന്നാല്‍, മുമ്പ് സമാന സംഭവങ്ങളില്‍ ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നതായി ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് എംബസിയുള്‍പ്പെടെ യുഎസ് സംവിധാനങ്ങളെ ലക്ഷ്യമിട്ട് പതിവായി റോക്കറ്റാക്രമണം നടത്തുന്ന ഇറാനിയന്‍ പിന്തുണയുള്ള സായുധ സംഘങ്ങളെ യുഎസ് ഉദ്യോഗസ്ഥര്‍ അപലപിച്ചു.

Tags:    

Similar News