വടുവഞ്ചാല്‍: മുംബൈയിലുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ ഒരു വയനാട് സ്വദേശികൂടി മരിച്ചു. മൂപ്പൈനാട് പഞ്ചായത്തില്‍ വടുവഞ്ചാല്‍ വളവ് കല്ല്‌കെണി മേലെ വെള്ളേരി വീട്ടില്‍ സുധാകരന്‍, ദേവയാനി ദമ്പതികളുടെ മകന്‍ സുമേഷാണ് മരിച്ചത്. 31 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം അറബിക്കടലിന്റെ തീരങ്ങളില്‍ നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിലാണ് സുമേഷ് ജോലി ചെയ്തിരുന്ന ബാര്‍ജ് അടക്കം നിരവധി യാനങ്ങള്‍ അപകടത്തില്‍ പെട്ടത്.
മാത്യു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സുമേഷ്.
ഒഎന്‍ജിസിയ്ക്കു വേണ്ടി കരാര്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ബാര്‍ജിലുണ്ടായിരുന്നത്.
ബാര്‍ജ് ദുരന്തത്തില്‍ ജോമിഷ് ജോസഫ് പുന്നന്താനത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ കൊടുങ്കാറ്റില്‍ അപകടത്തില്‍പെട്ട ഇരുന്നൂറോളം പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. നൂറോളം പേരെ കാണാതാവുകയുംചെയ്തു.
ഭാര്യ: ദൃശ്യ, സഹോദരന്‍: സുഭാഷ്.