മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; സ്‌പോണ്‍സര്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നാളെ

Update: 2024-12-31 11:40 GMT

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നാളെ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി , ടി സിദ്ധിഖ് എംഎല്‍എ എന്നിവരും കര്‍ണാടക സര്‍ക്കാരിന്‍രെയും രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികളും യോഗത്തിനെത്തും. ടൗണ്‍ഷിപ്പിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന നടപടിയടക്കം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കവെയാണ് ഇതിനെതിരേ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധി സര്‍ക്കാറിനനുകൂലമായിരുന്നു. ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് തടസ്സമില്ലെന്നായിരുന്നു കോടതി വിധി.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു കണ്ടെത്തിയ 2 എസ്റ്റേറ്റ് ഭൂമികളിലും റവന്യുവകുപ്പിന്റെ സര്‍വേ അടുത്തയാഴ്ച പൂര്‍ത്തിയാകും.പുനരധിവാസ പദ്ധതി അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. കിഫ്ബി തയ്യാറാക്കിയ 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.

നഷ്ടപരിഹാരത്തുകയില്‍ ആക്ഷേപമുണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്കു ജില്ലാ കോടതിയെ സമീപിക്കാം. എന്നാല്‍, ഇനിയുണ്ടാകുന്ന നിയമവ്യവഹാരങ്ങള്‍ ഏറ്റെടുക്കല്‍ നടപടികളെ ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.




Tags:    

Similar News