അതിഥിതൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനടുത്തെ റോഡില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പശ്ചിമ ബംഗാള്‍ സ്വദേശി സാബക്ക് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഞായറാഴ്ച രാത്രിയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.