അരീക്കോട്: മുസ്‌ലിംലീഗ് നേതാവും, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പി വി മുഹമ്മദ് അരീക്കോട് (72) നിര്യാതനായി. കൊവിഡ് ബാധിതനായതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അന്ത്യം.
അരീക്കോട് പുത്തലം പുത്തന്‍വീടന്‍ അഹമ്മദ്, പാത്തുമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് പി വിയുടെ ജനനം. ഭാര്യമാര്‍: പരേതയായ ഖദീജ, നുസൈബ, മക്കള്‍: അഡ്വ. പി വി മനാഫ് (മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം), ഇഖ്ബാല്‍ (ഹയര്‍സെക്കന്ററി അധ്യാപകന്‍ ഡി.യു.എച്ച്.എസ്.എസ് പാണക്കാട്), ആയിഷക്കുട്ടി, ഖമറുന്നീസ, അഹമ്മദ് ശരീഫ് (ചന്ദ്രിക സബ് എഡിറ്റര്‍), ബഷീര്‍. മരുമക്കള്‍: സുമയ്യ, റുജുല, മുജീബ്, ആരിഫ്, ജസ്‌ന, മന്‍സൂറ.