പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി
മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നിരിക്കുന്നത്.
കല്‍പ്പറ്റ: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, വയനാട് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ യുവ നേതാവുമായ പി പി ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കി. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നത്. ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ പരസ്യമായി പ്രതികരണം നടത്തിയതോടെയാണ് ഷൈജല്‍ ലീഗിനുള്ളില്‍ വിവാദ നായകനായത്. പിന്നീട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കലിന്റെ നേതൃത്വത്തില്‍ പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയതായും,കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ യഹ്യാഖാന്റെ വീട്ടില്‍ രഹസ്യ യോഗം നടത്തിയതായും, സിദ്ദീഖിനെ തോല്‍പിക്കാന്‍ കൂട്ടുനിന്നാല്‍ അന്‍പതിനായിരം രൂപ നല്‍കാമെന്ന് തനിക്ക് വാഗ്ദാനം നല്‍കിയതായുമുള്ള ഗുരുതര ആരോപണം ഷൈജല്‍ മാധ്യമങ്ങളോട് ഉന്നയിച്ചിരുന്നു. ഷൈജലിനെ പുറത്താക്കിയതമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ജില്ലാ മുസ്‌ലിം ലീഗില്‍ വലിയ തരത്തിലുള്ള പ്രശ്‌ന സാധ്യത നിലനില്‍ക്കുന്നുണ്ട്.