കര്‍ഷക സമരത്തിന് മുസ്‌ലിംലീഗിന്റെ അഭിവാദ്യം

ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, നവാസ് ഗനി എംപി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഡല്‍ഹിയിലെ മുസ്‌ലിം ലീഗ്, കെഎംസിസി നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ സംബന്ധിച്ചത്.

Update: 2021-02-11 16:02 GMT

ന്യൂഡല്‍ഹി: ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തു. സമര മുഖത്ത് കര്‍ഷകരുടെ വളരെ വലിയ വേലിയേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സമരം ഓരോ ദിവസവും ശക്തിപ്പെട്ടുവരികയാണെന്നും ഇ ടി അഭിപ്രായപ്പെട്ടു. ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി, നവാസ് ഗനി എംപി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ഡല്‍ഹിയിലെ മുസ്‌ലിം ലീഗ്, കെഎംസിസി നേതാക്കള്‍ എന്നിവരാണ് സമരത്തില്‍ സംബന്ധിച്ചത്.


നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് മുസ്‌ലിംലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ഷക പ്രശ്‌നം പലതവണ പാര്‍ലമെന്റില്‍ ഉന്നയിച്ച ശേഷമാണ് നേതാക്കള്‍ സമര രംഗത്ത് നേരിട്ടെത്തിയത്. പലയിടത്തും പോലിസ് മുസ്‌ലിംലീഗ് നേതാക്കളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കര്‍ഷകരെ അഭിവാദ്യം ചെയ്യാതെ മടങ്ങില്ലെന്ന് ശഠിച്ചതോടെ അനുവാദം നല്‍കുകയായിരുന്നു.

Tags:    

Similar News