കൊവിഡിന്റെ മറവില്‍ പോലിസ് രാജ് നടപ്പിലാക്കരുതെന്ന് മുസ്‌ലിം ലീഗ്

Update: 2020-07-31 17:21 GMT

വടകര: കൊവിഡ് 19 സാമൂഹ്യ വ്യാപനത്തിനെതിരില്‍ ആരോഗ്യ പ്രവര്‍ത്തകരും, പോലീസ് സേനയും നിതാന്ത ജാഗ്രത പുലര്‍ത്തി വരികയാണ്. ചെറിയൊരലംഭാവം പോലും ഗുരുതരമായ ഭവിഷത്തുകള്‍ വരുത്തിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ കാര്യത്തില്‍ ജനങ്ങളും ജാഗരൂകരാണ്. പക്ഷേ, ഇതിന്റെ മറവില്‍ പോലിസ്‌രാജ് സൃഷ്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിത്തീര്‍ക്കുകയെന്ന് മുസ്‌ലിം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി.

താഴെ അങ്ങാടിയിലും പരിസരത്തും നിരോധനാജ്ഞ കണക്കെയാണ് പോലീസിനെ വിന്യസിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ ഭീകര മര്‍ദ്ദനത്തിനിരയായ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ കിടപ്പിലാണ്. വലിയ പെരുന്നാളിന്റെ തലേന്നും, പെരുന്നാള്‍ ദിനത്തിലുമായി പോലിസ് ആളുകളെ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. പെരുന്നാളിന്റെ ഇളവുകളൊന്നും അനുവദിക്കുന്നില്ലെന്ന് മാത്രമല്ല ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ജില്ലാ ഭരണകൂടവും പോലിസ് മേധാവികളും ഇടപെട്ട് പോലിസ് രാജില്‍ നിന്നും എത്രയും പെട്ടെന്ന് താഴെ അങ്ങാടിയെ മോചിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പ്രഫ. കെ കെ മഹമൂദും ജന. സെക്രട്ടറി എംപി അബ്ദുല്‍ കരീമും ആവശ്യപ്പെട്ടു. 

Tags:    

Similar News