മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചു, ബിജെപി വോട്ട് ലഭിച്ചു; വിജയിക്കുമെന്ന് പി സി ജോര്‍ജ്ജ്
ഈരാറ്റുപേട്ട: പൂഞ്ഞാറില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്. ബിജെപി വോട്ടുകള്‍ ലഭിച്ചുവെന്നും മുസ്‌ലിം വോട്ടുകള്‍ ഭിന്നിച്ചുവെന്നും ജോര്‍ജ്ജ് പറഞ്ഞു. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
എസ്ഡിപിഐ എതിര്‍ത്തതിനാല്‍ ക്രിസ്ത്യന്‍ ഹിന്ദു വിഭാഗങ്ങള്‍ അനുകൂലമായി വലിയ പിന്തുണ നല്‍കിയെന്നും പി സി ജോര്‍ജ്ജ് അവകാശപ്പെട്ടു. ബിജെപി വോട്ടുകള്‍ കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല. എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.