നാര്‍ക്കോട്ടിക് ജിഹാദ് ; മുഖ്യമന്ത്രിയുടെ മൗനത്തിന് സുരേഷ് ഗോപിയുടെ അഭിനന്ദനം

സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

Update: 2021-09-21 06:43 GMT

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനത്തിന് സുരേഷ് ഗോപി എംപിയുടെ അഭിനന്ദനം. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല എന്നാണ് സുരേഷ് ഗോപി ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചത്.


സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഭരണകര്‍ത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താല്‍ മതി എന്നും ബിജെപിയുടെ രാജ്യസഭാ എം പി പറഞ്ഞു.




Tags:    

Similar News