സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 5 വരെ സംസ്ഥാനത്ത് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്

Update: 2022-09-23 18:16 GMT

തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള 20 ദിവസങ്ങളില്‍ 'നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ സമയ ഹൈവേ പട്രോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 1997 നര്‍ക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കിക്കഴിഞ്ഞു.

വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും, ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാക്കി.

സെപ്റ്റംബര്‍ 16 മുതല്‍ 22 വരെയുള്ള 7 ദിവസങ്ങളിലായി 242 നര്‍ക്കോട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 248 പ്രതികളെ അറസ്റ്റ് ചെയ്തു. 60.81 കിലോ ഗ്രാം കഞ്ചാവ്, 164 കഞ്ചാവ് ചെടികള്‍, 593 ഗ്രാം എം.ഡി.എം.എ, 613 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസ്സുകളിലെ 4 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 84 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കി.

Tags:    

Similar News