നരേന്ദ്ര മോദിയുടെ ചിത്രം എടുത്തുമാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടെന്ന്; ഇന്‍ഡോറില്‍ പരാതിയുമായി വാടകക്കാരന്‍ പോലിസ് സ്‌റ്റേഷനില്‍

Update: 2022-03-30 05:24 GMT

ഇന്‍ഡോര്‍; താന്‍ വാടകക്കെടുത്ത വീട്ടില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി വാടകക്കാരന്‍ പോലിസ് സ്‌റ്റേഷനിലെത്തി. ഇന്‍ഡോറില്‍ പിര്‍ ഗലിയിലെ താമസക്കാരനായ യൂസുഫ് ഖാനാണ് പരാതിക്കാരന്‍.

മോദിയടെ ചിത്രം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് തന്റെ വീട്ടുടമകളായ യാക്കൂബ് മന്‍സൂരി, സുല്‍ത്താന്‍ മന്‍സൂരി, ഷരിഫ് മന്‍സൂരി എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി യൂസുഫ് ഖാന്റെ പരാതിയില്‍ പറയുന്നു.

'ഞാന്‍ പ്രധാനമന്ത്രിയെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട്. എന്റെ വീട്ടില്‍ വച്ചിട്ടുളള അദ്ദേഹത്തിന്റെ ചിത്രം നീക്കം ചെയ്യാന്‍ വീട്ടുടമകള്‍ ആവശ്യപ്പെടുക മാത്രമല്ല, വീട് ഒഴിയാന്‍ നിര്‍ബന്ധിക്കുകയുംചെയ്യുന്നു- പരാതിയില്‍ പറയുന്നു.

ഖാന്‍ സംഘ് പരിവാര്‍ ചിന്താഗതിക്കാരനും അത്തരം പുസ്തകങ്ങള്‍ വായിക്കുന്നയാളുമാണത്രെ.

യൂസുഫ് ഖാനെ മോദിയുടെ ചിത്രം വയ്ക്കുന്നതില്‍നിന്ന് ആര്‍ക്കും തടയാനാവില്ലെന്നും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അഡി. ഡിസിപി മനീഷ് പതക് സോണി പറഞ്ഞു.

അതുസംബന്ധിച്ച നിര്‍ദേശം സദര്‍ ബസാല്‍ സ്റ്റേഷനിലേക്ക് അയച്ചതായും അവര്‍ പറഞ്ഞു. 

Tags:    

Similar News