'നാറ്റ' അഭിരുചി പരീക്ഷ നാളെ: കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് ഇനിയും ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല

11ന് ഞായറാഴ്ച്ച ലോക്ഡൗണ്‍ ആയതിനാല്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതും പ്രതിസന്ധിയിലാണ്.

Update: 2021-07-10 14:00 GMT

കോഴിക്കോട്: ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയായ നാറ്റ ജൂലൈ 11 ന് നടക്കാനിരിക്കെ സംസ്ഥാനത്തെ പരീക്ഷാര്‍ഥികള്‍ക്ക് ഇതുവരെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ദേശീയതലത്തിലാണ് അഭിരുചി പരീക്ഷ നടത്തുന്നത്.


ഓണ്‍ലൈനായി ഇന്നു രാത്രി ഹാള്‍ ടിക്കറ്റ് ലഭിച്ചാലും അത് എങ്ങനെ പ്രിന്റ് എടുക്കുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികളുടെ മുന്നിലുണ്ട്. കേരളത്തിലെ 8 ജില്ലകളിലായി 20 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുമെന്നാണ് കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. 11ന് ഞായറാഴ്ച്ച ലോക്ഡൗണ്‍ ആയതിനാല്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതും പ്രതിസന്ധിയിലാണ്.


ദേശീയതല പരീക്ഷ ആയതിനാല്‍ കേരളത്തിന് മാത്രമായി തീയതി മാറ്റാനാകില്ലെന്ന നിലപാടിലാണ് പരീക്ഷ നടത്തിപ്പ് ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍. പരീക്ഷാ കേന്ദ്രങ്ങള്‍ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും ഹാള്‍ ടിക്കറ്റ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തില്‍ ഒരുക്കുമെന്നും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അധികൃതര്‍ പറയുന്നുണ്ട്.


കേരളത്തിലെ കോളേജുകളിലേക്ക് ഉള്‍പ്പടെ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയാണ് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ).


Tags:    

Similar News