തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെത് തൂങ്ങിമരണം തന്നെയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. കണ്ണുകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ല. ചുണ്ടിനും വിരലിലെ നഖങ്ങള്‍ക്കും നീല നിറമായിരുന്നു. പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ല. നാവ് കടിച്ചിരുന്നു. അന്നനാളവും സാധാരണ നിലയിലാണ്.0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലര്‍ന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയിട്ടിരുന്നത്.
പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്കും തരുണാസ്ഥിക്കും കശേരുക്കള്‍ക്കും തലയോട്ടിക്കും പരിക്കോ വാരിയെല്ലുകള്‍ക്ക് ക്ഷതമോ ഇല്ല എന്നും റിപോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരണത്തിന്റെ ലക്ഷങ്ങളാണ് സൂചിപ്പിക്കുന്നതെന്നും റിപോര്‍ട്ട് പറയുന്നു.