ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി
ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി നാവികസേന. നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് വീണ്ടും പരിശോധന നടത്തിയത്. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ, ഗാംഗാവലി പുഴയിലെ അടി ഒഴുക്ക് കുറഞ്ഞോ എന്നിവ പരിശോധിക്കാനാണ് നേവി സംഘം ഇന്നിറങ്ങിയത്.
ഓഗസ്റ്റ് 16 ന് തിരച്ചില്‍ നിര്‍ത്തിവെക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അടിയൊഴുക്ക് ഇപ്പോള്‍ പുഴയില്‍ ഉള്ളതായാണ് സംഘം നല്‍കുന്ന വിവരം. അടി ഒഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നില്‍ക്കുന്ന ഘടകം .ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ ഉത്തര കന്നഡ ജില്ലാ ഭരണ കൂടവും കര്‍ണാടക സര്‍ക്കാരും തീരുമാനമെടുത്തിട്ടില്ല.96 കോടി രൂപ ഇതിനായി ചിലവു വരുമെന്നാണ് കണക്കാക്കുന്നത്.