നവ്യഭാസ്‌കരന്റെ പുസ്തക പ്രകാശനം വെള്ളിയാഴ്ച
തന്റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയത് നവ്യയുടെ ശബ്ദ ശേഷി പോലും നഷ്ടപ്പെട്ട 8 മാസത്തെ തീവ്രമായ അനുഭവങ്ങളാണ് പുസ്തക രൂപത്തില്‍ നവ്യ അവതരിപ്പിക്കുന്നത്
ഷാര്‍ജ: ദൃഡനിശ്ചയമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുന്ന നവ്യാ നവ്യഭാസ്‌കരന്റെ' ദി ഡേ ഐ ആള്‍മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നത്. തന്റെ പരിമതികള്‍ക്കുള്ളില്‍ നിന്ന് നിരവധി സംഗീത ആല്‍ബങ്ങള്‍ ചെയത് നവ്യയുടെ ശബ്ദ ശേഷി പോലും നഷ്ടപ്പെട്ട 8 മാസത്തെ തീവ്രമായ അനുഭവങ്ങളാണ് പുസ്തക രൂപത്തില്‍ നവ്യ അവതരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ. ഭാസ്‌കരന്റെയും ഡോ. വന്ദനയുടെയും മകളാണ് നവ്യ. എട്ടാം വയസ്സ് മുതല്‍ സംഗീതം ഇഷ്ടപ്പെടുന്ന നവ്യ 2019 ലെ യുഎഇ മ്യൂസിക്ക് റിയാലിറ്റി ഷോ ചാമ്പ്യന്‍ ആയിരുന്നു. ഇതേ വര്‍ഷം തന്നെ അമേരിക്കയില്‍ നടന്ന ചടങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. നവ്യ എഴുതിയിരുന്ന കവിത യൂനിസെഫിന്റെ വോയ്‌സ് ഓഫ് യൂത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു.