ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ തിയ്യതി പുനപ്രഖ്യാപിച്ചു. ഇതോടെ 67ാമത് നെഹ്റുട്രോഫി വള്ളംകളി ആഗസ്ത് 31ന് നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ആഗസ്ത് 10ന് നടത്താനിരുന്ന വള്ളംകളി മാറ്റിവച്ചത്. 31ന് തന്നെ ചാംമ്പ്യന്‍സ് ബോട്ട് ലീഗും ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. വിനോദസഞ്ചാരത്തെ പ്രോൽസാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ലീഗിന് പ്രത്യേകം യോഗ്യതാ മൽസരങ്ങള്‍ ഇല്ല. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമാണ് ബോട്ട് ലീഗ് നടത്തുന്നത്. എന്നാല്‍ ലീഗിലെ രണ്ടാമത്തെ മൽസരം പുളിങ്കുന്ന് ജലോൽസവം നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.