ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ ഒരു വകഭേദം യുകെയില്‍ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന. എക്‌സ്ഇ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാണ്.
ബഎ.1, ബിഎ.2 വകഭേദങ്ങളുടെ മിശ്രമാണ് എക്‌സ് ഇ എന്നാണ് കരുതപ്പെടുന്നത്. ഒരേ വ്യക്തിയെ ഒന്നിലധികം കൊവിഡ് വൈറസ് വകഭേദം ബാധിക്കുമ്പോഴാണ് പല വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് മിശ്രവകഭേദമുണ്ടാകുന്നത്.
ബിഎ.2 ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ 10 ശതമാനം അധികം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ.
ജനുവരി 19നാണ് എസ്‌ക്ഇ ആദ്യം തിരിച്ചറിഞ്ഞത്. ഇതുവരെ 637 പേരില്‍ ഇത് സ്ഥിരീകരിച്ചു.