ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ മൈത്രി അസോസിയേഷൻ അനുശോചിച്ചു

Update: 2020-11-11 10:15 GMT

മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്റെ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രവാസ സമൂഹത്തെ ചേർത്ത് പിടിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ബഹ്‌റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ദീർഘ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കട്ടേയെന്ന് പ്രാർഥിക്കുകയും ചെയ്തു.

Similar News