തൃശൂർ സ്വദേശി അൽ ഹസയിൽ മരിച്ചു

Update: 2020-11-17 13:21 GMT

ദമ്മാം: തൃശൂർ വരവൂർ പരേതനായ ഉമ്മറിൻ്റെ മകൻ അരയാലുക്കൽ ഉസ്മാൻ (45) അൽ ഹസയിൽ മരിച്ചു.

15 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്തുവരുന്ന ഉസ്മാൻ ഹൗസ് ഡ്രൈവറായിരുന്നു. പനിയും, നിമോണിയയും ബാധിച്ചതിനെ തുടർന്ന് കിങ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മാതാവ്:ആമിന. ഭാര്യ: നൂർജഹാൻ. മക്കൾ: തസ്നി (14), തൻസിയ (12), തമീം (9 മാസം).

നിയമ നടപടികൾ പൂർത്തിയാക്കി മയ്യത്ത് ഇവിടെ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar News