ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരേഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.
കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 22ന് അദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. പരിശോധനാഫലം നെഗറ്റീവായിരുന്നു. സ്വയം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന രജനീകാന്തിനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.