തൃശൂര്‍: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരേ നഗരത്തില്‍ പോസ്റ്ററുകള്‍. തൃശൂര്‍ ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നാണ് പോസ്റ്ററുകളിലെ ആവശ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇന്ന് തൃശൂരില്‍ ലീഗ് ജില്ലാ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കാന്‍ എത്തുന്നുണ്ട്. അതിന് മുന്നോടിയായാണ് പോസ്റ്റര്‍ ഒരു വിഭാഗം നഗരത്തില്‍ വിവിധ ഇടങ്ങളില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ ലീഗ് ആകെ മത്സരിച്ച 140 സീറ്റില്‍ 20 ഇടങ്ങളില്‍ മാത്രമാണ് ജയിച്ചത്. സിറ്റിങ് സീറ്റുകള്‍ പോലും നഷ്ടപ്പെട്ടതായും ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.