തൃശൂര്‍ ജില്ലയില്‍ കൊട്ടിക്കലാശം നിരോധിച്ചു; നിയന്ത്രണം ലംഘിച്ചാല്‍ കേസെടുക്കുമെന്ന് കലക്ടര്‍
തൃശൂര്‍: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ ജില്ലയിലും കൊട്ടിക്കലാശം നിരോധിച്ചതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ കേസെടുക്കുമെന്നുമാണ് ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.