ആലപ്പുഴ ജില്ലയില്‍ ഇന്ന് 800 പേര്‍ക്ക് കൊവിഡ്; 387 പേര്‍ക്ക് രോഗമുക്തി

Update: 2021-04-18 13:59 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 83,092 പേര്‍ രോഗ മുക്തരായി.4975 പേര്‍ ചികിത്സയിലുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍

പാണ്ടനാട് വാര്‍ഡ് 4,5,6, 10 ,ആലപ്പുഴ നഗരസഭ വാര്‍ഡ് 49 ആറാട്ടുവഴി ( കളപ്പുര ക്ഷേത്രത്തിന് പിന്‍ഭാഗം മുതല്‍ ശ്രീനാരായണ പ്രതിമ വരെ, ആറാട്ടുപള്ളി സിക്കി ജംഗ്ഷന്റെ വടക്കുഭാഗം മുതല്‍ ബൈപാസിന്റെ പടിഞ്ഞാറ് ഭാഗം വരെ)തണ്ണീര്‍മുക്കം വാര്‍ഡ് 1 ( ചെങ്ങണ്ടവളവ് കൊടയന്തറഭാഗം ചെങ്ങണ്ട പാലം കായലോരം).

Similar News