വയനാട് ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്; 117 പേര്‍ക്ക് രോഗമുക്തി

Update: 2021-04-26 13:36 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 500 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36906 ആയി. 29693 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6567 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6011 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ സ്വദേശികള്‍ 99 പേര്‍, കല്‍പ്പറ്റ, മാനന്തവാടി 33 പേര്‍ വീതം, നെന്മേനി, മേപ്പാടി 32 പേര്‍ വീതം, മീനങ്ങാടി 24 പേര്‍, ബത്തേരി 22 പേര്‍, പൂതാടി 20 പേര്‍, കണിയാമ്പറ്റ 19 പേര്‍, വെള്ളമുണ്ട 17 പേര്‍, മുട്ടില്‍ 16 പേര്‍, തവിഞ്ഞാല്‍ 15 പേര്‍, നൂല്‍പ്പുഴ, പനമരം 13 പേര്‍ വീതം, മൂപ്പൈനാട്, തിരുനെല്ലി 12 പേര്‍ വീതം, എടവക, വൈത്തിരി 11 പേര്‍ വീതം, മുള്ളന്‍കൊല്ലി 10 പേര്‍, തരിയോട്, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 9 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന ഏഴ് പേര്‍ വീതം, വെങ്ങപ്പള്ളി 4 പേര്‍, കോട്ടത്തറ സ്വദേശികളായ മൂന്നു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന കണിയാമ്പറ്റ, മാനന്തവാടി, മേപ്പാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരും, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, ബത്തേരി സ്വദേശി, പശ്ചിമബംഗാളില്‍ നിന്ന് വന്ന തമിഴ്‌നാട് സ്വദേശി, മദ്ധ്യപ്രദേശില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.

117 പേര്‍ക്ക് രോഗമുക്തി

മുട്ടില്‍ സ്വദേശികള്‍ 11 പേര്‍, ബത്തേരി 7 പേര്‍, നെന്മേനി 6 പേര്‍, വൈത്തിരി, കണിയാമ്പറ്റ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ മൂന്ന് പേര്‍ വീതം, മൂപ്പൈനാട്, അമ്പലവയല്‍, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ രണ്ടു പേര്‍ വീതം, മീനങ്ങാടി, പൂതാടി, പൊഴുതന, മേപ്പാടി, തരിയോട്, കോട്ടത്തറ, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

1802 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1802 പേരാണ്. 415 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18594 പേര്‍. ഇന്ന് പുതുതായി 63 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 769 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 365684 സാമ്പിളുകളില്‍ 357210 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 320304 നെഗറ്റീവും 36906 പോസിറ്റീവുമാണ്.

Similar News