കല്‍പറ്റ: മഹാമാരിയായ കൊവിഡ് 19 വ്യാപന കാലത്ത് മറ്റ് രോഗങ്ങളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ 2019 ആദ്യ അഞ്ച് മാസങ്ങളില്‍ 151 കേസുകളും 2020 ഇതേകാലയളവില്‍ 83 കേസുകളും 2021 ല്‍ ഇതുവരെയായി 23 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ വെള്ളമുണ്ട, തൊണ്ടര്‍നാട്, വാളാട് ഭാഗങ്ങളാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍.
ടൈഫോയ്ഡ് 2019 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 120 കേസുകളും 2020 ല്‍ 68 കേസുകളും ഈ വര്‍ഷം 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചെതലയം, ചുള്ളിയോട്, നൂല്‍പ്പുഴ, മേപ്പാടി പ്രദേശങ്ങളാണ് ഇപ്പോഴത്തെ ഹോട്ട്‌സ്‌പോട്ടുകള്‍. വയറിളക്ക രോഗങ്ങള്‍ 2019 ല്‍ 9835 ഉം 2020 ല്‍ 6711 ഉം 2021 ല്‍ 3488 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി 2019 ലെ ആദ്യ അഞ്ചു മാസം 37, 2020 ല്‍ 32, ഈ വര്‍ഷം 16 എന്നിങ്ങനെയാണ് കണക്ക്. കുറുക്കന്‍മൂല, എടവക, പൊരുന്നന്നൂര്‍ എന്നിവയാണ് ഹോട്‌സ്‌പോട്ടുകള്‍.
ചിക്കുന്‍ഗുനിയ 2019 ലാണ് ഒരു കേസ് സ്ഥിരീകരിച്ചത്. മലമ്പനി 2019 ല്‍ 15 ഉം 2020 ല്‍ ഒരു കേസും സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെയില്ല. ഡെങ്കിപ്പനി 2019 ലെ ആദ്യ അഞ്ചു മാസം 6 കേസുകളും 2020 ല്‍ 28 കേസുകളും ഈ വര്‍ഷം ഇതുവരെ 6 കേസുകളും സ്ഥിരീകരിച്ചു. ഹോട്‌സ്‌പോട്ടുകള്‍: നൂല്‍പ്പുഴ, പനമരം, തൊണ്ടര്‍നാട്, കുറുക്കന്‍മൂല, പേരിയ.
ചെള്ള്പനി 2019 ല്‍ സ്ഥിരീകരിച്ചത് 61, 2020 ല്‍ 27, 2021 ല്‍ 7 ആണ്. ചെതലയം, നൂല്‍പ്പുഴ, വാഴവറ്റ, വെള്ളമുണ്ട, തൊണ്ടര്‍നാട് പ്രദേശങ്ങള്‍ ഹോട്‌സ്‌പോട്ടുകളാണ്. എച്ച് 1 എന്‍ 1 2019 ല്‍ 21 ഉം 2020 ല്‍ ഒന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെയില്ല.