കല്‍പറ്റ: പനമരം
നെല്ലിയമ്പം ഇരട്ടക്കോലപാതക കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ. അധ്യാപകനായിരുന്ന കേശവൻ മാസ്റ്ററെയും
ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ജനങ്ങൾ ആശങ്കാകുലരാണെന്ന് ജില്ലാ പ്രസിഡന്‍റ് ടി നാസര്‍ പറഞ്ഞു.
സമ്മർദങ്ങൾക്ക് വഴങ്ങാതെ കാര്യക്ഷമമായ അന്വേഷണം വേണം. കൊല്ലെ പ്പെട്ട കേശവൻ മാസ്റ്റർ ഭാര്യ, പത്മാവതി എന്നിവരുടെ ബന്ധുക്കളെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി ഇ ഉസ്മാൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സമദ്, കെ.ടി നൗഫൽ, അബൂബക്കർ നെല്ലിയമ്പം എന്നിവരും സംഘത്തിലുണ്ടായിരുന്നു.