കുവൈത്ത് സിറ്റി: കുവൈത്തിൽ ഇരട്ട കൊലപാതകം നടത്തി പിടിയിലായ സിറിയൻ യുവാവ് ആശുപത്രിയിൽ മരണമടഞ്ഞു. 19 കാരനായ മുഹമ്മദ് എന്ന യുവാവാണ് മരണമടഞ്ഞത്.
വഫറയിലെ ഫാം പ്രദേശത്ത് നിന്നാണു ഏറെ നേരത്തെ ചെറുത്ത് നിൽപ്പിനു ശേഷം സുരക്ഷാ സേനക്കു മുന്നിൽ ഇയാൾ കീഴടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് വെടി വെച്ചു വീഴ്ത്തിയാണു പ്രതിയെ കീഴ്പ്പെടുത്തിയത്.ഇതേതുടർന്നു ഉണ്ടായ പരുക്കാണു മരണത്തിനു കാരണമായത്. ഇന്നലെ കാലത്ത് ഖുസൂർ പ്രദേശത്ത് വെച്ച് സ്വന്തം മാതാവിനെ കൊലപ്പെടുത്തി കടന്നു കളയവേ പിന്തുടർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരത്തെ തെരച്ചലിനു ശേഷമാണു ഇയാളെ വഫറ പ്രദേശത്തെ ഫാമിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കിയത്.