ദോഹ: 1,250 കോടി ഡോളറിന്റെ നിക്ഷേപ സമാഹരണവുമായി ഖത്തര്‍ പെട്രോളിയം. ജൂണ്‍ 28നും 29നുമായി നടന്ന വെര്‍ച്വല്‍ റോഡ്‌ഷോയിലൂടെയാണ് ലോകത്തെ വന്‍കിട നിക്ഷേപകരില്‍നിന്ന് കടപ്പത്രം വഴി വലിയ തോതില്‍ നിക്ഷേപ സമാഹരണം നടത്തിയത്. പ്രകൃതി വാതക മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി മൂലധനം വര്‍ധിപ്പിക്കുന്നതിനായാണ് നിക്ഷേപ സമാഹരണം.
മധ്യേഷ്യആഫ്രിക്ക മേഖലയിലെ എണ്ണപ്രകൃതി വാതക രംഗത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. രണ്ടു ദിവസത്തെ വെര്‍ച്വല്‍ റോഡ് ഷോയിലൂടെ 130ഓളം ആഗോള നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയാണ് റെക്കോഡ് തുക സമാഹരണം നടത്തിയത്.
വലിയ സ്വീകാര്യതയാണ് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വാതക ശേഖരത്തിന്റെ ഉടമകള്‍ക്ക് ലഭിച്ചത്.