തൃശൂര്‍: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിറക്കിയ തോമസ് വടക്കന് ഇക്കുറി ലഭിച്ചത് നൂറ്‌മേനി. തോളൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകന്‍ തോമസ് വടക്കന്‍ പഞ്ചായത്തിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പിന്തുണയില്‍ സബ്‌സിഡിയോടെ ആരംഭിച്ച കൃഷി വന്‍ വിജയമായതിന്റെ സംതൃപ്തിയിലാണ് അധികൃതര്‍.
സുഭിക്ഷ കേരളം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് തോമസ് സ്വന്തം പുരയിടത്തില്‍ മത്സ്യകൃഷിയിറക്കിയത്. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ വിളവെടുക്കുന്ന ദിവസം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ചെറിയ ചടങ്ങും പഞ്ചായത്ത് സംഘടിപ്പിച്ചു.
വാളമത്സ്യങ്ങളാണ് ആദ്യഘട്ടത്തില്‍ തോമസ് കൃഷിക്ക് തിരഞ്ഞെടുത്തത്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കുഞ്ഞുങ്ങളെ നല്‍കിയത്. 1000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വര്‍ഷം വളര്‍ച്ചയെത്തിയതോടെ മത്സ്യങ്ങള്‍ വിളവെടുപ്പിന് പാകമായി. മൊത്തവിപണിയില്‍ ഈ മത്സ്യങ്ങള്‍ക്ക് കിലോയ്ക്ക് 200 രൂപ മുതല്‍ വിലയുണ്ട്.
ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന് പുഴയ്ക്കല്‍ ബ്ലോക്ക് പരിധിയില്‍പ്പെട്ട തോളൂരില്‍വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൊവിഡ് 19 ഉയര്‍ത്തിയ സമഗ്രമേഖലയിലെയും വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മറികടക്കാനാകും എന്ന പ്രതീക്ഷ തരുന്നതാണ് കാര്‍ഷിക രംഗത്തെ ഈ വിജയങ്ങള്‍.
പ്രാദേശിക സംരംഭകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പിന്തുണച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ചടങ്ങിനെത്തിയ ജനപ്രതിനിധികള്‍ അഭിപ്രായപെട്ടു.
തോളൂര്‍ പഞ്ചായത്തും ഫിഷറീസ് വകുപ്പും സുഭിക്ഷ കേരളം 2020-21 വാര്‍ഷിക പദ്ധതിയില്‍ തുടങ്ങിയ തോമസ് വടക്കന്റെ
പടുതാകുളത്തില്‍ നടന്ന മത്സ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജി പോള്‍സണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു .സി എടക്കളത്തൂര്‍, വാര്‍ഡ് മെമ്പര്‍ ലില്ലി ജോസ്, ഫിഷറീസ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ഹിമ, തോമസ് വടക്കന്‍, ഡേവിസ് വടക്കന്‍, അജില്‍ തോളൂര്‍, ലോയ്ഡ് തോളൂര്‍എന്നിവര്‍ സന്നിഹിതരായിരുന്നു.